മാനന്തവാടി: മൂന്ന് ഭാഷയിൽ സത്യം പറഞ്ഞ് ഡിവൈഎഫ്ഐ പ്ര ., നാല് ഭാഷയിൽ മുന്നറിയിപ്പ് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി. കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൻ്റെ നില പരുങ്ങലിലേക്കോ?
കഴിഞ്ഞ ദിവസവും ഒരാളുടെ ജീവനെടുത്ത കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലുടെ വണ്ടിയോടിച്ചെത്തുന്ന മറ്റ് 'സംസ്‌ഥാനങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിച്ച് ചുരമിറങ്ങുന്നതിനും ചരക്ക് വാഹനങ്ങൾ ചുരമിറങ്ങുന്നതിന് നിയന്ത്രണം ഉണ്ടാകുന്നതിനുമായിട്ടാണ് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ വിവിധ ഭാഷകളിലുള്ള രണ്ട് മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിച്ചു. അതിൽ ആദ്യം വച്ച ബോർഡ് ഡി വൈ എഫ് ഐ വകയാണ്. ആ ബോർഡിൽ എഴുതിയത് ഇങ്ങനെയാണ് - അമിത ഭാരം കയറ്റിയുള്ള വാഹനങ്ങൾ ഇതുവഴി പോകാതിരിക്കുക. ''അപകടം നിറഞ്ഞ വഴിയാണ്". മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലും കന്നടയിലും എഴുതിയ ബോർഡ് സ്‌ഥാപിച്ചത് ഡിവൈഎഫ്‌ഐയും യുവ കൊട്ടിയൂരും ചേർന്നാണ്. റോഡ് അപകടകരമാണ്, പാറ വീഴും സൂക്ഷിക്കുക തുടങ്ങിയ ബോർഡുകളൊക്കെ സർക്കാർ ചെലവിൽ തന്നെ തലയോട്ടി ചിഹ്നമൊക്കെ ചേർത്ത് അവിടെ സ്ഥാപിച്ചിട്ട് തന്നെ വർഷങ്ങൾ പലതായി. എന്നിട്ടും അപകട നിരക്ക് കുറയ്ക്കാൻ പോലും കെ.വിജയൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഈ റോഡ് നില നിർത്തിക്കൊണ്ട് തന്നെ ചുരം രഹിതപാതകൾ കൂടി നിർമിക്കണമെന്ന ആവശ്യത്തിനും ഉണ്ട് പതിറ്റാണ്ടുകളുടെ ചരിത്രം. പക്ഷെ ഇടത് ഭരിച്ചാലും വലത്തോട് ചരിഞ്ഞാലും ഇടക്ക് താമരത്തണ്ട് ഒന്ന് നിവർന്നു നിന്നാലും ചുരമില്ലാ പാത ഒരാവശ്യമായും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് ഒരു ദുരിതമായും തന്നെ നിലനിൽക്കുമോ എന്ന ചോദ്യം നാട്ടുകാർക്കുണ്ട്. വെറും 6.5 കിലോമീറ്റർ മാത്രം നീളമുള്ള ഈ റോഡിൻ്റെ നിർമാണത്തിനായി പല കോടികൾ ഇതിനകം തീർന്നു കഴിഞ്ഞതാണ്. രാഷ്ട്രീയവും മറ്റ് താൽപര്യങ്ങളും കൂടിയാകുമ്പോൾ പരിപാടി 41 കോടി വരെ എത്തി നി ൽപ്പാണ് പദ്ധതി. എന്തായാലും വലിയ നേതാക്കൾക്ക് പറയാൻ സാധിക്കാത്ത കാര്യങളാണ് ഡിവൈഎഫ്ഐ പറഞ്ഞു വച്ചത്. വയനാട്ടിലേക്ക് കൂടുതൽ റോഡുകൾ വേണം. അതുകൂടി ഇതിനൊക്കെയെപ്പം ഹെവി വെഹിക്കിൾ ആക്‌സിഡൻ്റ് സോൺ എന്നെഴുതിയ ബോർഡ് സ്‌ഥാപിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് കമ്മിറ്റിയാണ്. വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് ബോയ്‌സ് ടൗണിൽ നിന്ന് കൊട്ടിയൂരിലേക്ക് തിരിയുന്ന ഭാഗത്താണ് രണ്ട് ബോർഡുകളും സ്ഥാപിച്ചത് വ്യാപാരി വ്യവസായി ഏകോപന സമിതി സ്‌ഥാപിച്ച ബോർഡ് കേളകം എസ്എച്ച്ഒ ഇതിഹാസ് താഹയും തലപ്പുഴ എസ്എച്ച്ഒ അനീഷ് കുമാർ എന്നിവർ ചേർന്ന് അനാഛാദനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം, ഏകോപന സമിതി പ്രസിഡൻ്റ് എം.എസ്.തങ്കച്ചൻ, സിബി അൽക്ക, പി.വി പൗലോസ്, ഏകോപന സമിതി തലപ്പുഴ യൂണിറ്റ് പ്രസിഡന്റ് വി.ജി.ജോണി, കെ.കെ.സാബു, ജോൺസൺ, പേര്യ യൂണിറ്റ് പ്രസിഡൻ്റ് ജോയ് വർഗീസ് പ്രസംഗിച്ചു
ഡിവൈഎഫ്ഐ ബോർഡിൽ ഉള്ളത് ഇതാണ്
അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ ഇതുവഴി പോകാതിരിക്കുക അപകടം നിറഞ്ഞ വഴിയാണ്.
DANGER
"DO NOT DRIVE VEHICLES WITH EXCESSIVE WEIGHT ON THIS ROAD, IT'S ACCIDENT-PRONE."
इस सड़क पर अध्धकि वजन वाले वाहन न चलाएं, दुष्टना की संभावना रहती है।
ಈ ರಸತೆಯಲಲಿ ಅಧಿಕ ಭಾರದ ವಾಹನಗಳನನು ಓಡೆಸಬ ೀಡೆ, ಇದು ಅಪಘಾತಕಕೆ ಈಡಾಗಬಹುದು
FREIGHT TRAINS TAKE THE ROAD ON THE LEFT TO REACH NEDUMPOIL
DYFI - YUVA KOTTIYOOR
കഴിഞ്ഞ ദിവസം ഈ റോഡിൽ ഉണ്ടായ ലോറി അപകടത്തിൽ ഡ്രൈവർ മരിച്ചിരുന്നു. ഇതോടെയാണ് റോഡ് അപകടകരമാണ് എന്ന് ഡി വൈ എഫ് ഐ ക്കും മറ്റും ബോധ്യപ്പെട്ടത്. സമാനമായി ആറ് ലോറി അപകടങ്ങൾ ഇവിടെ 15 വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. അതിൽ നാല് സംഭവങ്ങളിലും ഡ്രൈവർമാർ മരിച്ചു. എന്നിട്ടും ബഹുഭാഷാ മുന്നറിയിപ്പ് ബോർഡ് വയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ല. മരിച്ചവരെല്ലാം അന്യസംസ്ഥാനത്ത് നിന്ന് വന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ആയതിനാൽ മലയാളത്തിലുള്ള മുന്നറിയിപ്പ് ബോർഡുകൾ വായിക്കാൻ കഴിയാത്തതാണ് അപകടത്തിന് കാരണമെന്ന് ഡിവൈഎഫ്ഐയും വ്യാപാരി സംഘടനയും കരുതുന്നു. എന്നാൻ കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ഡ്രൈവറോട് ഈ വഴി വരരുത് എന്ന് ഫോണിൽ പല തവണ പറഞ്ഞിരുന്നുവെന്ന് വാഹനത്തിലെ ചരക്കുകളുടെ ഉടമ നിർദ്ദേശിച്ചിരുന്നു.
ബോയ്സ് ടൗൺ റോഡിലൂടെ വരരുത് എന്ന് എല്ലാ തവണയും ഡ്രൈവർമാരോട് നിർദേശിക്കാറുണ്ട്. ഇത്തവണയും അങ്ങനെ നിർദേശിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് ഗുഗിൾ മാപ് നോക്ക് വാഹനം വന്നതെന്നും കമ്പിനി ഉടമ ജയിംസ് കുര്യക്കോസ് പറഞ്ഞു.
ആറ് വർഷമായി ഇതേ ലോറിയിലാണ് കൊളക്കാട് ഉള്ള മാർഷൽ ഇൻഡസ്ട്രിയൽസിലേക്ക് റായ്‌പുരിൽ നിന്ന് ഇരുമ്പ് കമ്പികൾ എത്തിച്ചിരുന്നത്. എല്ലാ തവണയും രാത്രിയിൽ മാനന്തവാടിയിൽ നിന്ന് നെടുംപൊയിലിൽ വാഹനം എത്തി ക്യാംപ് ചെയ്യുകയായിരുന്നു പതിവ്. ഡ്രൈവർമാരും ക്ലീനർമാരും പതിവായി വരാറില്ല. അതിനാൽ തന്നെ മരിച്ച ഡ്രൈവറെ കുറിച്ച് വ്യക്‌തമായി അറിയില്ല എന്ന് ഇൻഡസ്ട്രിയൽസ് ഉടമ ജയിംസ് കുര്യാക്കോസ് പറഞ്ഞു. അപ്പോൾ ബഹുഭാഷാ ബോർഡ് ഇല്ലാതിരുന്നതല്ല പ്രശ്നം എന്ന് വ്യക്തം. പ്രശ്നം വാഹനത്തിൻ്റേതായിരുന്നു എന്നതുമല്ല. ദീർഘദൂര മോടിയാൽ വാഹനത്തിന്ന് നിയന്ത്രണം നഷ്ടപ്പെടാം.പ്രത്യേകിച്ച് ചരക്ക് വാഹനങ്ങളുടെ. എന്നാൽ ഇവിടെ പ്രശ്നം റോഡിനും സുരക്ഷാ സൗകര്യങ്ങൾക്കുമാണ്. സുരക്ഷക്കായി നിർമിച്ച ഭിത്തിയെ ഒന്ന് പരിചയപ്പെടാം
നിയന്ത്രണം വിട്ട ലോറി വലതു വശത്ത് കൊക്കയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിർത്താനാണ് ഡ്രൈവർ ശ്രമിച്ചതെന്നാണ് നിഗമനം. മറുവശത്തായിരുന്നു എങ്കിൽ മൺതിട്ടയിൽ ഇടിച്ചു നിൽക്കുമായിരുന്നു.എന്നാൽ കൊക്കയുള്ള ഭാഗത്തെ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിപ്പിക്കാനാണ് ഡ്രൈവർ ശ്രമിച്ചത്. ഇറക്കത്തിൻ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടതാണ് ഈ തീരുമാനത്തിന് കാരണം. എന്നാൽ ഇടിച്ച് ഭിത്തി തകർത്താണ് ലോറി കൊക്കയിലേക്ക് വീണത്. തകർന്ന സംരക്ഷണ ഭിത്തി കണ്ട് നാട്ടുകാർ മൂക്കത്തി വിരൽ വയ്ക്കുകയാണ്. ഈ കോൺക്രീറ്റ് ഭിത്തിയിൽ നിർമിക്കാൻ കമ്പി ഉപയോഗിച്ചിട്ടില്ല. കമ്പിക്ക് പകരം പ്ലാസ്‌റ്റിക് ചാക്കുകളാണ് കോൺക്രീറ്റിനുള്ളിൽ ഉണ്ടായിരുന്നത്. ഏഴ് വർഷം മുൻപാണ് ഈ സുരക്ഷാ ഭിത്തി നിർമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പൊതുമരാമത്ത് വകുപ്പ് നടത്തിയ ഈ നിർമാണത്തിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുകയാണ്. ചുരത്തിലെ മറ്റ് സുരക്ഷാ ഭിത്തികളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതുണ്ട്. മുൻപ് പൊതുമരാമത്ത് വകുപ്പ് ചുരം ഡിവിഷനു കീഴിലായിരുന്നു ഈ റോഡ് ഉണ്ടായിരുന്നത്.
കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡ് ഇപ്പോൾ റോഡ് ഫണ്ട് ണ്ട് ബോർഡിന്റെ കൈവശമാണ് ഉള്ളത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് വയനാട്ടിൽ നിന്നുള്ള റോഡിൻ്റെ ഭാഗമാണ് റോഡ് ഇവിടെ പരമാവധി മേഖലയിൽ മലയോര ഹൈവേയുടെ ഭാഗമായി രണ്ട് വരി പാത നിർമിക്കാൻ 41 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല. താൽക്കാലിക അറ്റകുറ്റ പണികൾക്കായി 10 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും മഴ തുടരുന്നതിനാൽ പണികൾ ഒന്നും നടത്തിയില്ല. ചുരത്തിലെ ഭാഗങ്ങളിൽ പോലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
Overloaded vehicles should not pass through this road, it is a dangerous road























